loader image

A

r

u

v

i

p

p

u

r

a

m

Contact Info

Aruvipuram,, Kerla, India

  • Aruvippuram

  • Aruvipuram,, Kerla, India

  • 919846924969

News

അധ:സ്ഥിതമുന്നേറ്റം ഗുരുദർശനത്തിലൂടെ എന്ന വിഷയത്തിൽ സെമിനാർ ശിവഗിരിയിൽ നടന്നു.

അധ:സ്ഥിതമുന്നേറ്റം ഗുരുദർശനത്തിലൂടെ എന്ന വിഷയത്തിൽ സെമിനാർ ശിവഗിരിയിൽ നടന്നു.

അധ:സ്ഥിതമുന്നേറ്റം ഗുരുദർശനത്തിലൂടെ എന്ന വിഷയത്തിൽ സെമിനാർ ശിവഗിരിയിൽ നടന്നു.

93 -ാമതു ശിവഗിരി തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ അധ:സ്ഥിതമുന്നേറ്റം ഗുരുദേവ ദർശനത്തിലൂടെ എന്ന വിഷയത്തിൽ സെമിനാർ നടന്നു. ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡൻ്റ് ഡോ: സച്ചിദാനന്ദ സ്വാമി അദ്ധ്യക്ഷനായിരുന്നു. പിന്നോക്ക വികസന വിഭാഗം മുൻ ഡയറക്ടർ വി.ആർ. ജോഷി സെമിനാർ ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങളിലെ കാണിക്കകൾ നിറയ്ക്കുവാൻ അധ:സ്ഥിതരും അതിനപ്പുറത്തുള്ള ശ്രീകോവിലിനുള്ളിൽ കയറുവാൻ ഇന്നും അയിത്തം കല്പിക്കുന്ന ലോകത്താണ് നാം ജീവിക്കുന്നതെന്നും അതു മാറ്റേണ്ട കാലം അതിക്രമിച്ചുവെന്നും സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് പിന്നോക്ക വികസന വിഭാഗം മുൻ ഡയറക്ടർ വി.ആർ. ജോഷി പറഞ്ഞു. കെ.പി.സി.സി. വൈസ് പ്രസിഡൻ്റ്റ് ശരത്ചന്ദ്രപ്രസാദ് മുഖ്യപ്രഭാഷണം നടത്തി. സ്വാമി അസംഗാനന്ദഗിരി ,അഡ്വ.എസ്. ചന്ദ്രസേനൻ, നവോത്ഥാന മുന്നണി ചെയർമാൻ രാമഭദ്രൻ, കൊച്ചി ശ്രീനാരായണ സേവാ സംഘത്തിലെ പി.പി. രാജൻ, കെ.പി.എം.എസ് ജനറൽ സെക്രട്ടറി വിനോദ് ശ്രീകാര്യം, അഡ്വ: പ്രഹ്ലാദൻ, ജയപ്രകാശ് (എസ്.ആർ. പി ) എന്നിവർ പ്രസംഗിച്ചു.